
എല്ലാ എസ്.പി.സി കേഡറ്റുകളേയും തൂഫാൻ വാരിയർമാരായി പ്രഖ്യാപിച്ചു
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയ യൂണിറ്റുകളുടെ പ്രഖ്യാപനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.205 സ്‌കൂളുകളിലാണ് പുതിയ യൂണിറ്റുകൾ അനുവദിക്കുക. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്ക് ബാഡ്ജുകൾ നൽകി അവരെ തൂഫാന്‍ വാരിയേഴ്സായി മന്ത്രി പ്രഖ്യാപിച്ചു. പോല്‍-ബ്ലഡ് അംബാസഡേഴ്സ്, സൈബര്‍ വാരിയേഴ്സ് എന്നിവരായും കേഡറ്റുകളെ പ്രഖ്യാപിച്ചു.
കേരള പോലീസിന്റെ അഭിമാന പദ്ധതികളിൽ ഒന്നാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് എന്നുംകുട്ടികളിൽ പൗരബോധവും അച്ചടക്കവും വളർത്തിയെടുക്കുന്നതിൽ എസ്.പി.സി ക്ക് പ്രധാന പങ്കുണ്ടെന്നുംആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിലവിൽ എസ്.പി.സി. യൂണിറ്റുകളുള്ള സർക്കാർ സ്‌കൂളുകൾക്ക് ഇതിൻ്റെ പ്രവർത്തനത്തിനായി തുക ചെലവാക്കേണ്ടിവരില്ല.എന്നാൽ സ്വാശ്രയ മേഖലയിൽ ആരംഭിക്കുന്ന യൂണിറ്റുകൾ അതാതിൻ്റെ പ്രവർത്തനങ്ങൾക്കായി തുക കണ്ടെത്തേണ്ടിവരും. സാമ്പത്തികമായ പ്രതിസന്ധി ഉള്ളതുകൊണ്ടാണിതെന്ന് അദ്ദേഹം പറഞ്ഞു.ലഹരിക്കെതിരായ യുദ്ധം ജയിക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണെന്നും ഇക്കാര്യത്തിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ ഇടപെടൽ നിർണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന "ഐ ക്യാന്‍" പരിശീലന പദ്ധതിയുടെ ഉദ്ഘാടനം, എസ്.പി.സിയുടെ വാര്‍ത്താ ജാലകം പതിപ്പിന്‍റെയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ വിവരങ്ങള്‍ അടങ്ങിയ വെബ് പോര്‍ട്ടലിന്‍റെയും
പ്രകാശനംഎന്നിവയും മന്ത്രി നിര്‍വ്വഹിച്ചു.
ചില രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്ന മരുന്നുകൾ ലഹരിക്കായി ദുരുപയോഗിക്കുന്ന പ്രവണത നിലനിൽക്കുന്നതിനാൽ,ഡോക്ടർമാരുടെ കുറുപ്പടി ഇല്ലാതെ മരുന്നുകൾ നൽകരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് നിർദ്ദേശം നൽകിയതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.ഈ നിർദ്ദേശം ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍, ഐ.ജിപിയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസറുമായ എസ്. അജീത ബീഗം, സംസ്‌ഥാന വിദ്യാഭ്യാസ ഡയറക്ടർ ജനറൽ സ്നഹിൽ കുമാർ സിംഗ്, സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ പ്രിന്‍സിപ്പല്‍ മീര എം. എസ്, മാനേജര്‍ കേണല്‍ പ്രകാശ് ചന്ദ്ര പ്രധാന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. എം. എന്‍ മേനോന്‍, സെക്രട്ടറി ഡോ. റോയ് ആർ ചന്ദ്രൻ, സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ പി.ടി.എ മെമ്പര്‍ ഫസീല കൈപ്പാടി, അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Photo Courtesy - Google










